Monday, June 6, 2011

രക്ത സാക്ഷി – Malayalam poem മുരുഗൻ കാട്ടാക്കട എഴുതിയ രക്ത സാക്ഷി എന്ന കവിതയുടെ വരികൾ

രക്ത സാക്ഷി
**********
അവനവനു വേണ്ടിയല്ലാതെ

അപരന്നു ചുടു രക്തമൂറ്റി

കുലം വിട്ടുപോയവൻ രക്തസാക്ഷി(2)

മരണത്തിലൂടെ ജനിച്ചവൻ

സ്മരണയിൽ ഒരു രക്ത താരകം രക്ത സാക്ഷി (2)

മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു

ഇരുൾ വഴിയിൽ ഊർജ്ജമായി രക്ത സാക്ഷി (2)

പ്രണയവും പൂക്കളും ശബള മോഹങ്ങളും

നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും(2)
നേരിന്നു വേണ്ടി നിതാന്തം ഒരാദർശ വേരിന്നു

വെള്ളവും വളവുമായി ഊറിയോൻ

അവനവനു വേണ്ടിയല്ലാതെ

അപരന്നു ചുടു രക്തമൂറ്റി

കുലം വിട്ടുപോയവൻ രക്തസാക്ഷി
******
ശലഭ വർണ്ണ ക്കനവു നിറയുന്ന

യവ്വനം ബലി നൽകി പുലരുവോൻ രക്തസാക്ഷി
അന്തകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന

കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി (2)
**
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ

നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ (2)
പ്രിയമുള്ളതെല്ലാം ഒരു ഉജ്ജ്വല സത്യത്തിനു

ഊർജ്ജമായി ഊട്ടിയോൻ രക്തസാക്ഷി …………………..

എവിടെയൊ കത്തിച്ചു വെച്ചോരു

ചന്ദനത്തിരി പോലെ എരിയുവൊൻ

രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം

നെഞ്ചിൽ ഊക്കായി പുലർന്നവൻ

രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം

നെഞ്ചിൽ ഊക്കായി പുലർന്നവൻ

രക്തസാക്ഷി

രക്തസാക്ഷി…
**
രക്തം നനച്ചു മഹാ കൽ‌പ്പ വ്ര് ക്ഷമായി

സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ (2)

അവഗനന അടിമത്വം അപകർഷ ജീവിതം

അധികാര ധിക്കാരമധിനിവേശം (2)

എവിടെയീ പ്രതിമാനുഷ ധൂമമുയരുന്നതവിടെ

കൊടുങ്കാറ്റു രക്തസാക്ഷി

തൂക്കുമരത്തിലെ സുപ്രഭാതം

നെഞ്ചിൽ ഊക്കായി പുലർന്നവൻ

രക്തസാക്ഷി രക്തസാക്ഷി…

അവനവനു വേണ്ടിയല്ലാതെ

അപരന്നു ചുടു രക്തമൂറ്റി

കുലം വിട്ടുപോയവൻ

രക്തസാക്ഷി
***********

ഒരിടത്തവന്നുപേർ

ചെഗുവേരഎന്നെങ്കിൽ

ഒരിടത്തവന്നു ഭഗത് സിങ്ങു പേർ (2)
ഒരിടത്തവന്നേശുദേവന്നെന്നാണു

വേറെഒരിടത്തവന്നു മഹാഗാന്ധി പേർ

ആയിരം പേരാണവന്നു ചരിത്രത്തിൽ

ആയിരം നാവവന്നെക്കാലവും (2)

രക്തസാക്ഷി നീ മഹാ പർവതം (2)

കണ്ണിനെത്താത്ത ദൂരത്തുയർന്ന്

നിൽക്കുന്നു നീ

രക്തസാക്ഷി നീ മഹാ പർവതം

കണ്ണിനെത്താത്ത ദൂരത്തുയർന്ന്

നിൽക്കുന്നു നീ

രക്തസാക്ഷി നീ മഹാസാഗരം

എന്റെ ഹ്രിത് ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ… (3)

അവനവനു വേണ്ടിയല്ലാതെ

അപരന്നു ചുടു രക്തമൂറ്റി

കുലം വിട്ടുപോയവൻ

രക്തസാക്ഷി….

1 comment:

Malporakkaaran said...

എന്റെ മ്യുസേ you are amazing!താങ്കള്‍ ആരാണ് ? എനിക്ക് ഇഷ്ടമുള്ളത് മാത്രം publish ചെയ്യുന്നു!!മുമ്പ് മലയ്ഷ്യ , ഇപ്പോള്‍ കാട്ടാക്കടയുടെ കവിതയും !!!